ഗുജറാത്തില്‍ ചൂടു നീരുറവ കണ്ടെത്തി; ശരാശരി 70 ഡിഗ്രി താപനില, 500 മീറ്റര്‍ താഴ്ചയില്‍ കുഴിക്കാനൊരുങ്ങി വിദഗ്ധ സംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2021 12:20 PM  |  

Last Updated: 22nd February 2021 12:20 PM  |   A+A-   |  

Gujarat’s hottest springs at 70°C steaming in Unai

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ്: ഗുജറാത്തില്‍ ചുടൂ നീരുറവ കണ്ടെത്തി. നവ്‌സാരിയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയുള്ള ഉന്നയിലാണ് ചൂടു നീരുറ കണ്ടെത്തിയത്. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി സര്‍വകലാശാലയിലെ ഗവേഷകരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

ശരാശരി 70 ഡിഗ്രി സെല്‍ഷ്യസാണ് ഈ നീരുറവയിലെ വെള്ളത്തിനെന്ന് ഗവേഷണ സംഘം അവകാശപ്പെട്ടു. ജിയോ തെര്‍മല്‍ എനര്‍ജിയാകാമെന്നാണ് വിലയിരുത്തല്‍.  ഭൂമിയുടെ അടിത്തട്ടില്‍ നിന്ന് പുറത്തുവരുന്ന ഉയര്‍ന്ന ചൂടാണ് ജിയോ തെര്‍മല്‍ എനര്‍ജി.

പ്രദേശത്ത് 500 മീറ്റര്‍ താഴ്ചയില്‍ കുഴിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് സംഘം ആലോചിക്കുന്നത്. ദോലേറയില്‍ കണ്ടെത്തിയ മറ്റൊരു ചൂടു നീരുറവയേക്കാള്‍ കൂടുതല്‍ ചൂടേറിയതാണ് ഉന്നാവിലേതെന്ന് വിദഗ്ധര്‍ പറയുന്നു. വൈദ്യുതോല്‍പ്പാദനത്തിന് പ്രയോജനം ചെയ്യുന്നതാണ് ഇത്തരത്തിലുള്ള പാരമ്പര്യേതര ഊര്‍ജ്ജ സോത്രസ്സുകള്‍.  ഗ്രാമീണ മേഖലയുടെ വൈദ്യുതി ആവശ്യകത പരിഹരിക്കാന്‍ ഇത്തരത്തിലുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ വഴി സാധിക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.