റേഞ്ച് കിട്ടാൻ ജയന്റ് വീലിൽ കയറി, 50 അടി ഉയരത്തിലെത്തി മന്ത്രി;  പരിഹാസം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2021 09:12 AM  |  

Last Updated: 22nd February 2021 09:13 AM  |   A+A-   |  

Madhya_Pradesh_minister

ജയന്റ് വീലിൽ ഇരുന്ന് ഫോൺവിളിക്കുന്ന മന്ത്രി/ ചിത്രം: എഎൻഐ

 

ഭോപ്പാൽ: മൊബൈലിൽ റേഞ്ച് ലഭിക്കാനായി 50 അടി ഉയരമുള്ള ജയന്റ് വീലിൽ കയറിയ മധ്യപ്രദേശിലെ മന്ത്രിയുടെ ചിത്രങ്ങൾ വൈറൽ. പൊതുജനാരോഗ്യ മന്ത്രി ബ്രജേന്ദ്ര സിങ് യാദവ് ആണ് ചിത്രത്തിലുള്ളത്. അംഖോ ജില്ലയിൽ ഭാഗവത കഥാ പരിപാടി നടക്കുന്നതിനിടെയാണ് മന്ത്രി ഫോൺ സിഗ്നൽ ലഭിക്കാനായി  ജയന്റ് വീലിൽ കയറിയത്. 

‘ഡിജിറ്റൽ ഇന്ത്യ’യുടെ സ്ഥിതി ഇതാണെന്ന പരിഹാസവുമായാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മന്ത്രി ഉയരത്തിൽ ഇരുന്ന് ഫോൺ വിളിക്കുന്ന ദൃശ്യങ്ങൾ പത്രങ്ങളിലടക്കം വാർത്തയായി. ഇതിനുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നിറഞ്ഞത്. 

ചുറ്റും ഉയർന്ന കുന്നുകൾ ആയതിനാൽ പ്രദേശത്ത് മൊബൈൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ടായിരുന്നെന്ന് മന്ത്രി പിന്നീട് പറഞ്ഞു. നാട്ടുകാർ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ അക്കാര്യം ഉദ്യോഗസ്ഥൻമാരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് താൻ ജയന്റ് വീലിൽ കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.