പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു; വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സഭ വിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 11:54 AM |
Last Updated: 22nd February 2021 11:54 AM | A+A A- |

നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുന്‍പ് മുഖ്യമന്ത്രി വി നാരായണ സ്വാമി സംസാരിക്കുന്നു/ എഎന്‍ഐ
പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. വിശ്വാസ വോട്ടിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രിയടക്കം ഭരണകക്ഷി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി വി നാരായണ സ്വാമി ഉടന്‍ ഗവര്‍ണറെ കാണും. ദക്ഷിണേന്ത്യയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാരാണ് വീണിരിക്കുന്നത്. രാജി പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരിക്കാനായി ബിജെപി-എഐഎഡിഎംകെ-എന്‍ ആര്‍ കോണ്‍ഗ്രസ് ചര്‍ച്ച നടക്കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ അഞ്ചും ഡിഎംകെയുടെ ഒരു എംഎല്‍എയും രാജിവച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍് ഗവര്‍ണര്‍ നാരായണ സ്വാമിയോട് നിര്‍ദേശിച്ചിരുന്നു.
കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നാരായണ സാമി സര്‍ക്കാര്‍ വീണിരിക്കുന്നത്. സ്പീക്കര്‍ അടക്കം നിലവില്‍ 9 അംഗങ്ങളാണ് യുപിഎയ്ക്ക് ഉള്ളത്. പ്രതിപക്ഷത്ത് 14 അംഗങ്ങള്‍ ഉണ്ട്.