വിവാഹിതയായ 34 കാരിയെ കല്യാണം കഴിക്കാന്‍ 25കാരന് ആഗ്രഹം;  ഡ്രൈവറായി ഒപ്പം കൂടി; തട്ടിക്കൊണ്ടുപോയി തടവിലിട്ടത് 14 ദിവസം;  അറസ്റ്റ്

ഇയാള്‍ ഏറെ നാളായി യുവതിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പൂനെ: 34കാരിയെ വിവാഹം കഴിക്കുന്നതിനായി തട്ടിക്കൊണ്ടുപോയ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 14ദിവസമായി മുറിയില്‍ തടവിലാക്കപ്പെട്ട യുവതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൂനെയിലാണ് സംഭവം.

ദീപക് എന്നായാളാണ് അറസ്റ്റിലായത്. ഇയാള്‍ ഏറെ നാളായി യുവതിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അതിനിടെ വിവാഹിതയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് ബിസിനസ് ആരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി ഭര്‍ത്താവ് തന്റെ ഐടി ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 

ഫെബ്രുവരി നാലിന് ദീപക് ഫോണ്‍ വിളിച്ച് യുവതിയോട് താഴോട്ട് വരാന്‍ ആവശ്യപ്പെട്ടു. താഴെ എത്തിയ യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ഔറംഗബാദിലെ മുറിയില്‍ തടവിലാക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ്് ഭര്‍ത്താവ് പൊലീസില്‍ പരാതില്‍ നല്‍കിയിരുന്നെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല. 

ബന്ദിയാക്കപ്പെട്ട 14ാമത്തെ ദിവസം ദീപക് ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ പച്ചക്കറിക്കടക്കാരന്റെ മൊബൈലില്‍ നിന്ന് ബന്ധുക്കളെ വിളിക്കുകയായിരുന്നു. പിന്നീട് യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com