ഫ്‌ളൈയിംഗ് ദോശയ്ക്ക് പിന്നാലെ 'രജനീകാന്ത് സ്റ്റൈല്‍ ദോശ'; ഇതൊന്ന് കണ്ടുനോക്കൂ! (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 02:43 PM |
Last Updated: 23rd February 2021 02:43 PM | A+A A- |
വേറിട്ട രീതില്‍ ദോശ നല്‍കുന്ന മുംബൈയിലെ തട്ടുക്കട
ഫ്‌ളൈയിംഗ് ദോശയ്ക്ക് പിന്നാലെ മുംബൈ തെരുവോരത്ത് നിന്ന് തന്നെയുള്ള മറ്റൊരു തട്ടുക്കടയിലെ ദൃശ്യങ്ങളും വൈറലാകുന്നു. 'രജനീകാന്ത് സ്റ്റൈല്‍ ദോശ'യാണ് കാഴ്ചക്കാരെ അമ്പരിപ്പിക്കുന്നത്. രജനീകാന്ത് സ്റ്റെലിലാണ് ഇവിടെ ഉപഭോക്താവിന് ദോശ നല്‍കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫ്‌ളൈയിംഗ് ദോശ സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്നത്. ചുട്ടെടുത്ത ദോശ ആകാശത്തേയ്ക്ക് എറിഞ്ഞ് കൃത്യം പ്ലേറ്റിലേക്ക് തന്നെ വീഴ്ത്തുന്ന മാജിക്കാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇതൊന്നും ശ്രദ്ധിക്കാതെ ദോശ ചുട്ടെടുക്കുന്നതില്‍ തന്നെ ശ്രദ്ധിക്കുന്ന തട്ടുക്കടക്കാരനും ശ്രദ്ധപിടിച്ചുപറ്റി. സമാനമായ നിലയില്‍ വേറിട്ട രീതിയില്‍ ദോശ നല്‍കിയാണ് മുംബൈ ദാദറിലെ തട്ടുക്കട സോഷ്യല്‍മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയത്.
മുട്ടു ദോശ കോര്‍ണര്‍ എന്നാണ് കടയുടെ പേര്. വിവിധതരത്തിലുള്ള ദോശകളാണ് ഇവിടത്തെ ആകര്‍ഷണം. ദോശ മുറിച്ച് അതിവേഗത്തില്‍ പ്ലേറ്റിലേക്ക് പകരുന്ന വൈദഗ്ധ്യമാണ് ഏവരെയും ആകര്‍ഷിക്കുന്നത്.