ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു വീണ്ടും ലോക്ക്ഡൗണിലേക്ക്?; രോഗികള്‍ വര്‍ധിക്കുന്നു, മൂന്ന് കോവിഡ് ക്ലസ്റ്ററുകള്‍

ഇടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക തലസ്ഥാനമായ ബംഗളൂരൂവില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് പരിഗണനയില്‍

ബംഗളൂരു: ഇടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക തലസ്ഥാനമായ ബംഗളൂരൂവില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് പരിഗണനയില്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചാല്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ മഞ്ജുനാഥ് പ്രസാദ് മുന്നറിയിപ്പ് നല്‍കി.

അടുത്തിടെയായി മൂന്ന് കോവിഡ് ക്ലസ്റ്ററുകളാണ് ബംഗളൂരുവില്‍ കണ്ടെത്തിയത്. ഒരെണ്ണം നഴ്‌സിങ് കോളജിലും ശേഷിക്കുന്ന രണ്ടെണ്ണം പാര്‍പ്പിച്ച സമുച്ചയത്തിലുമാണ്. സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലായെങ്കില്‍ വീണ്ടും നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് നിയന്ത്രണത്തിന് മറ്റൊരു പോംവഴിയൊന്നും ഇല്ലാത്ത പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണിന് നിര്‍ബന്ധിതരാകേണ്ടി വരുന്നതെന്നും മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിലയിരുത്തല്‍.

അതേസമയം വീണ്ടും ലോക്ക്ഡൗണിനുള്ള സാധ്യത  ആരോഗ്യമന്ത്രി കെ സുധാകര്‍ തള്ളിക്കളഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഭയപ്പെടാന്‍ ഒന്നുമില്ല എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. 

അതിനിടെ ബംഗളൂരുവില്‍ മറ്റൊരു പാര്‍പ്പിട സമുച്ചയത്തിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1500 പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ പത്തുപേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം നല്‍കി. പാര്‍പ്പിട സമുച്ചയത്തില്‍ ആറു ബ്ലോക്കുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com