ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം; കോണ്‍ഗ്രസ് ഏറെ പിന്നില്‍

ആറു കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം വന്ന 107 സീറ്റുകളില്‍ 84 ഇടത്ത് ബിജെപി വിജയിച്ചു
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ആറു കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം വന്ന 107 സീറ്റുകളില്‍ 84 ഇടത്ത് ബിജെപി വിജയിച്ചു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 15 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും മൂന്ന് സീറ്റുകള്‍ വീതം ജയിച്ചതായി റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കുന്നു.

അഹമ്മദാബാദ്, സൂറത്ത്, രാജ്‌ക്കോട്ട്, വഡോദര, ഭാവ്‌നഗര്‍, ജാംനഗര്‍ എന്നി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറ് കോര്‍പ്പറേഷനുകളിലായി 576 സീറ്റുകളാണ് ഉള്ളത്. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്.

അഹമ്മദാബാദ് 19, രാജ്‌ക്കോട്ട് 16, ജാംനഗര്‍ 12, ഭാവ്‌നഗര്‍ 11, വഡോദര 21, സൂറത്ത് 4 എന്നിങ്ങനെയാണ് ബിജെപി ജയിച്ച സീറ്റുകള്‍. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് ജാംനഗറില്‍ മൂന്നിടത്തും ഭാവ്‌നഗര്‍, വഡോദര എന്നിവിടങ്ങളില്‍ അഞ്ച്, ഏഴ് സീറ്റുകളിലും മാത്രമാണ് വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com