മണാലിയില്‍ കങ്കണയുടെ റെസ്‌റ്റോറന്റും കോഫി ഷോപ്പും; സ്വപ്‌നം യാഥാര്‍ഥ്യമായെന്ന് താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2021 03:42 PM  |  

Last Updated: 23rd February 2021 03:42 PM  |   A+A-   |  

Kangana Ranaut opens cafe and restaurant in Manali

കങ്കണ റണാവത്ത്

 

ഷിംല: ബോളിവുഡ് നടി കങ്കണ റണാവത്ത് ഹോട്ടല്‍ വ്യവസായ രംഗത്തേയ്ക്കും കടന്നു. ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ റെസ്റ്റോറന്റിനും കോഫിഷോപ്പിനും നടി തുടക്കമിട്ടു. തന്റെ പുതിയ സംരംഭം ആരംഭിച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ അറിയുന്നതിന് കങ്കണ റണാവത്ത് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. തന്റെ സ്വപ്‌നമാണ് യാഥാര്‍ഥ്യമായതെന്ന് കങ്കണ പ്രതികരിച്ചു.

'സിനിമയ്ക്ക് പുറമേ ഭക്ഷണത്തോടും തനിക്ക് അഭിനിവേശമാണ്. സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്. ചിത്രങ്ങള്‍ക്ക് പുറമേ നിങ്ങളുമായി അടുക്കാന്‍ മറ്റൊരു മാര്‍ഗം കൂടി. മണാലിയില്‍ എഫ്എന്‍ബി ഇന്‍ഡസ്ട്രി ഒരു ചെറിയ തുടക്കം മാത്രമാണ്.തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി'- കങ്കണയുടെ ട്വീറ്റിലെ വരികള്‍ ഇങ്ങനെ.

മുന്‍പ് പുതിയ സംരംഭത്തെ കുറിച്ച് കങ്കണ സൂചന നല്‍കിയിരുന്നു. ധാക്കാദ് ആണ് കങ്കണയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. ത്രില്ലര്‍ പടമാണ് ധാക്കാദ്.