ഇത് അമേരിക്കന്‍ സുപ്രീം കോടതിയാണോ? ; 'യുവര്‍ ഓണര്‍' എന്നു വിളിച്ച അഭിഭാഷകനെ തിരുത്തി ചീഫ് ജസ്റ്റിസ് 

ഇത് അമേരിക്കന്‍ സുപ്രീം കോടതിയാണോ? ; 'യുവര്‍ ഓണര്‍' എന്നു വിളിച്ച അഭിഭാഷകനെ തിരുത്തി ചീഫ് ജസ്റ്റിസ് 
സുപ്രീം കോടതി/ ഫയൽ
സുപ്രീം കോടതി/ ഫയൽ

ന്യൂഡല്‍ഹി: വാദത്തിനിടെ ബെഞ്ചിനെ യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്ത അഭിഭാഷകനെ തിരുത്തി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്, കീഴ്‌ക്കോടതികളിലെ ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ സ്വയം ഹാജരായ നിയമ വിദ്യാര്‍ഥിയെ തിരുത്തിയത്.

''യുവര്‍ ഓണര്‍ എന്ന് അഭിസംബോധന ചെയ്യണമെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ യുഎസ് സുപ്രീം കോടതിയില്‍ ആയിരിക്കണം, അല്ലെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍. ഇവിടെ അങ്ങനെയല്ല'' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നതു സംബന്ധിച്ച് നിയമത്തില്‍ പ്രത്യേക നിര്‍ദേശമൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതിയില്‍ കീഴ്‌വഴക്കങ്ങളുണ്ട് എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. ഉടന്‍ തന്നെ ഖേദം രേഖപ്പെടുത്തിയ അഭിഭാഷകന്‍ മൈ ലോര്‍ഡ് എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു.

''നിങ്ങള്‍ ഞങ്ങളെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നതു ഞങ്ങള്‍ കാര്യമാക്കുന്നില്ല. എന്നാല്‍ തെറ്റായ പദങ്ങള്‍ വേണ്ട'' ചീഫ് ജസ്റ്റിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com