സുഹൃത്തിനൊപ്പം ഗസ്റ്റ് ഹൗസിലെത്തി; 'റെയ്ഡ് നാടകം'; യുവതിയെ ബലാത്സംഗം ചെയ്ത് പൊലീസുകാരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 07:43 PM |
Last Updated: 23rd February 2021 07:44 PM | A+A A- |

പ്രതീകാത്മക ചിത്രം
മീററ്റ്: നിയമപാലകര്‍ തന്നെ നിയമലംഘകരാകുന്ന വാര്‍ത്തകള്‍ നിരവധിയാണ്. അത്തരത്തില്‍ ലജ്ജാകരമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്നത്. ഗസ്റ്റ് ഹൗസിലെത്തിയ യുവതിയെ പൊലീസുകാരന്‍ ബലാത്സംഗത്തിനിരയാക്കി. മീററ്റിലാണ് കേസിനാസ്പദമായ സംഭവം.
നചൗണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാത്സംഗം ചെയ്യുന്ന സമയത്ത് ഗസ്റ്റ് ഹൗസ് ഉടമയും മകനും സ്ഥലത്തുണ്ടായിരുന്നതായും യുവതി ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സുഹൃത്തിനൊപ്പമാണ് യുവതി ഗസ്റ്റ് ഹൗസിലെത്തിയത്. പൊലീസുകാരന്റെ സുഹൃത്തായ ഗസ്റ്റ് ഹൗസ് ഉടമ യുവതി എത്തിയ വിവരം അറിയിക്കുകയയായിരുന്നു. തുടര്‍ന്ന പൊലീസുകാരന്‍ ഗസ്റ്റ് ഹൗസില്‍ റെയ്ഡ് നടത്തുകയും യുവതിയെയും സുഹൃത്തിനെയും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയോട് മാതാപിതാക്കളെ വിളിക്കാനാവശ്യപ്പെട്ടു. ഇത് മുതലെടുത്ത് ഇയാള്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. കൂടാതെ ഇവരില്‍ നിന്ന് പൊലീസുകാരന്‍ പണം തട്ടിപ്പറിക്കുകയും ചെയ്തു.
ഇതിന് ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാല്‍ പരാതിയുമായി ആരും പൊലീസ് സ്റ്റേഷനില്‍ വന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.