ഉത്തരാഖണ്ഡ് ദുരന്തം; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 23rd February 2021 05:46 PM |
Last Updated: 23rd February 2021 05:46 PM | A+A A- |

ചിത്രം: പിടിഐ
ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മരണസര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് നല്‍കും. ഇതുവരെ 69 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.
പൊലീസ്, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഫെബ്രുവരി ഏഴിന് മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്നാണ് ചമോലി ജില്ലയിൽ മിന്നൽ പ്രളയമുണ്ടായത്. ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളാണ് കാണാതായവരിൽ അധികവും. തപോവനിലെ തുരങ്കത്തിൽനിന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
മിന്നൽ പ്രളയത്തിൽ നിരവധി പ്രദേശങ്ങൾ ഒഴുകിപോയിരുന്നു. രണ്ട് ജലവൈദ്യുത പദ്ധതികളും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.