മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; ഇന്ന്  8,807പേര്‍ക്ക് രോഗം,80മരണം

ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21,119ആയി
കോവിഡ് പരിശോധന / ഫയല്‍ ചിത്രം
കോവിഡ് പരിശോധന / ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ഇന്ന് 8,807പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2,772പേര്‍ രോഗമുക്തരായി. 80പേര്‍ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21,119ആയി. 20,08,623പേരാണ് രോഗമുക്തരായത്. 51,937പേര്‍ മരിച്ചു. 

അതേസമയം കേരളത്തില്‍ ഇന്ന് 4106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 മരണങ്ങും സ്ഥിരീകരിച്ചു. ആകെ മരണം 4136 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 9,87,720 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com