20കാരിയുടെ അമ്മയ്ക്ക് മറ്റൊരു യുവതിയുടെ ഭര്‍ത്താവുമായി അവിഹിതബന്ധം; നഗ്നരാക്കി മര്‍ദ്ദനം; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2021 08:21 PM  |  

Last Updated: 24th February 2021 08:21 PM  |   A+A-   |  

New battalion in police

പ്രതീകാത്മക ചിത്രം

 

കൊല്‍ക്കത്ത:വനിതാ കബഡി താരത്തിനും കുടുംബത്തിനുമെതിരെ സദാചാര ആക്രമണം. അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു സംഘം സ്ത്രീകളാണ് യുവതിയെയും അമ്മയെയും നഗ്‌നരാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗനസ് ജില്ലയിലാണ് സംഭവം. ഇവരുടെ പരാതിയില്‍ പ്രതിയായ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസവമാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കബഡി താരമായ 20കാരിയയെും അമ്മയെയുമാണ് സ്ത്രീകള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇവരുടെ മുടിയും അക്രമിസംഘം മുറിച്ചെടുത്തു. വീടാക്രമിച്ചതിനു ശേഷമായിരുന്നു ആക്രമണം. ശ്രാബന്തി എന്ന യുവതിയാണ് അറസ്റ്റിലായത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് അന്വഷണം തുടരുകയാണ്.

20കാരിയായ കബഡി താരത്തിന്റെ അമ്മയ്ക്ക് സൈനികനായ തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രാബന്തിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ്  കേസെടുത്തത്. മര്‍ദ്ദനമേറ്റ അമ്മ പൊലീസില്‍ പരാതി നല്‍കി.