കോഴിപ്പോരിനിടെ പോരുകോഴി ചാടി; ഒടിയില്‍ കത്തി കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

കോഴിപ്പോരിനിടെ, ഒടിയില്‍ കത്തി കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: കോഴിപ്പോരിനിടെ, ഒടിയില്‍ കത്തി കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം. പോരുകോഴിയുടെ കാലില്‍ കെട്ടിയിരുന്ന കത്തി യുവാവിന്റെ ഒടിയില്‍ കുത്തിക്കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

തെലങ്കാന ജാഗ്തിയല്‍ ജില്ലയിലാണ് സംഭവം. കോഴിപ്പോര് തെലങ്കാനയില്‍ നിയമവിരുദ്ധമാണ്. രഹസ്യമായി ആളുകള്‍ സംഘം ചേര്‍ന്ന് നടത്തിയ കോഴിപ്പോരിനിടെയാണ് സംഭവം നടന്നത്. യെല്ലമ്മ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു കോഴിപ്പോരിനായി ആളുകള്‍ ഒത്തുകൂടിയത്.

കോഴിപ്പോരിനായി പോരുകോഴിയെ ഒരുക്കുന്നതിനിടെയാണ് സംഭവം. കോഴി ചാടുന്നതിനിടെ യുവാവിന്റെ ഒടിയില്‍ കത്തി കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com