മുകേഷ് അംബാനിയുടെ വസതിക്ക് പുറത്ത് ‌സ്ഫോടക വസ്തു നിറച്ച കാർ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 09:12 PM  |  

Last Updated: 25th February 2021 09:26 PM  |   A+A-   |  

Capture

ചിത്രം/ ട്വിറ്റർ

 


മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടക വസ്തു നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. നിർത്തിയിട്ടിരുന്ന കാറിൽ നിന്ന്  പൊലീസ് 20 ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി. മുംബൈ ക്രൈംബ്രാഞ്ച് അ‌ന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പുറത്ത് കാർ നിർത്തിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബോംബ് നിർമാർജന സ്ക്വാഡ് പൊലീസിനെ അറിയിക്കുകയായിരുന്നു. 

ഗാംദേവി പോലീസ് സ്റ്റേഷന്റെ പരിധിയിൽ ഇന്ന് വൈകീട്ട് കാർമിഷേൽ റോഡിൽ സംശയാസ്പദമായ രീതിയിൽ വാഹനം കണ്ടെത്തിയതായി മുംബൈ ഡിസിപി ചൈതന്യ എസ് പറഞ്ഞു. ഉടൻ തന്നെ ബോംബ് സ്ക്വാഡും പെലീസ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയായാണെന്നും പൊലീസ് പറഞ്ഞു