'മോദി സര്‍ക്കാര്‍ വീട്ടമ്മമാരുടെ നടുവൊടിക്കുന്നു'; ഗ്യാസുകുറ്റികള്‍ക്ക് മുകളിലിരുന്ന് പത്രസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 04:21 PM  |  

Last Updated: 25th February 2021 04:21 PM  |   A+A-   |  

congress_pressmeet

ഗ്യാസുകുറ്റികള്‍ക്ക് മുകളില്‍ ഇരുന്ന് പത്രസമ്മേളനം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍/എഎന്‍ഐ

 

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടറുകള്‍ക്ക് മുകളില്‍ ഇരുന്ന് പത്രസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് വക്താക്കളായ സുപ്രിയ ശ്രിന്തെ, വിനീത് പൂനിയ എന്നിവരാണ് ഗ്യാസ് സിലിണ്ടര്‍കള്‍ക്ക് മുകളില്‍ ഇരുന്ന് പത്രസമ്മേളനം നടത്തിയത്. 

പാചക  വാതക വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്തിനാണ് ബിജെപിയിലെ വനിതാ നേതാക്കള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിലിണ്ടറുകളുമായി സമരം നടത്തിയത് എന്ന് സുപ്രിയ ചോദിച്ചു.

പാചകവാതകത്തിനൊപ്പം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും വര്‍ധിക്കുകയാണ്.  സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും നടുവൊടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് സുപ്രിയ കൂട്ടിച്ചേര്‍ത്തു.