രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു, ആഴ്ചകള്‍ക്ക് ശേഷം പ്രതിദിന വൈറസ് ബാധിതര്‍ 16,000 കടന്നു; ആശങ്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 10:20 AM  |  

Last Updated: 25th February 2021 10:20 AM  |   A+A-   |  

COVID TESTING

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണത തുടരുന്നു. ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,000 കടന്നു. ഇന്നലെ 16,738 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,10,46,914 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 11,799 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,07,38,501 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 138 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,56,705 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 1,51,708 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,26,71,163 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 8,807 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ 4106പേരെയാണ് പുതുതായി വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.