ശിവകാശിയിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; ആറ് മരണം; നിരവധി പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 08:55 PM  |  

Last Updated: 25th February 2021 08:55 PM  |   A+A-   |  

Explosion at Sivakasi fireworks factory

അപകടമുണ്ടായ സ്ഥലം/ വീഡിയോ ദൃശ്യം

 

ചെന്നൈ: ശിവകാശിയിലെ പടക്ക നിർമാണശാലയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. 

കാളയാർകുറിച്ചിയിലെ പടക്ക നിർമാണശാലയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്ന ഉടൻ സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കൂടുതൽ പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. 

രണ്ടാഴ്ച മുമ്പ് ശിവകാശിയിലെ സാത്തൂരിലെ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ  23 പേർ മരിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും കാളയാർകുറിച്ചിയിലെ അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.