ബൈക്കിൽ പോകുന്നതിനിടെ ചാടി വീണു, മകളുടെ കാലിൽ കടിച്ചുവലിച്ചു ; പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 07:17 AM  |  

Last Updated: 25th February 2021 07:17 AM  |   A+A-   |  

leopard

പ്രതീകാത്മക ചിത്രം

 

ബംഗളൂരു : മകളെ ആക്രമിച്ച  പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു. കർണാടകയിലെ ഹാസൻ അരസിക്കെരെയിലാണ് സംഭവം. ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്ക് പൊന്തക്കാട്ടിൽ നിന്നു പുലി ചാടി വീഴുകയായിരുന്നു.

ചാടി വീണ പുലി മകൾ കിരണിന്റെ കാലിൽ കടിച്ചുവലിച്ചു.  കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ രാജ​ഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല.

ഒടുവിൽ പുലി ചത്തുവീണു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുലിയുടെ ആക്രമണത്തിൽ രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.