മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം;  രണ്ടാം ദിവസവും രോഗികള്‍ 8,000 കടന്നു

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 21, 29, 821 ആയി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 8,702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികള്‍ എണ്ണായിരം കടക്കുന്നത്. മുംബൈയില്‍ മാത്രം ഇന്ന് 1,100 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 21, 29, 821 ആയി. ഇന്നലെ 8,807 പേര്‍ക്ക് രോഗം  സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂറിനിടെ 56 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 51,993 ആയി. 3,744 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

64,260 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈ, അകോല, പൂനെ, നാഗ്പൂര്‍, നാസിക് എന്നിവിടങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com