ഇലക്ട്രിക് സ്‌കൂട്ടറില്‍ പിന്‍സീറ്റ് യാത്രക്കാരിയായി മുഖ്യമന്ത്രി; ഇന്ധന വില വര്‍ധനയ്ക്ക് എതിരെ മമതയുടെ പ്രതിഷേധം (വീഡിയോ)
By സമകാലിക മലയാളം ഡെസ്ക് | Published: 25th February 2021 12:50 PM |
Last Updated: 25th February 2021 12:50 PM | A+A A- |

പ്രതിഷേധ ബാനറും തൂക്കി ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന മമത ബാനര്‍ജി/ തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്റര്‍
കൊല്‍ക്കത്ത: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം. കൊല്‍ത്തക്ക മേയര്‍ ഫിര്‍ഹദ് ഹക്കിമിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നാണ് മമത സഞ്ചരിച്ചത്.
ഹസ്ര മോറില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്കുള്ള അഞ്ച് കിലോമീറ്റര്‍ റോഡിലാണ് മമത സഞ്ചരിച്ചത്. പെട്രോള്‍ വില വര്‍ധനവിന് എതിരെയുള്ള ബാനറും കഴുത്തില്‍ തൂക്കി ഹെല്‍മെറ്റും ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. മമതയുടെ സ്‌കൂട്ടര്‍ യാത്ര കണ്ട ജനങ്ങള്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയിരുന്നു.
#WATCH | West Bengal Chief Minister Mamata Banerjee travels on an electric scooter in Kolkata as a mark of protest against rising fuel prices. pic.twitter.com/q1bBM9Dtua
— ANI (@ANI) February 25, 2021