മരുമകളെ കൊല്ലാന്‍ ശ്രമിച്ചതിന് ജയില്‍ശിക്ഷ, പുറത്ത് വന്നശേഷവും പിന്നാലെ നടന്ന് ശല്യം ചെയ്യല്‍; 36കാരനെ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 07:38 AM  |  

Last Updated: 25th February 2021 07:38 AM  |   A+A-   |  

Man harasses woman , hacked to death by her father-in-law

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ മരുമകളെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്ത യുവാവിനെ വയോധികന്‍ വെട്ടിക്കൊന്നു. 36 വയസുള്ള യോവന്‍ അര്‍പുതരാജ് ആണ് കൊല്ലപ്പെട്ടത്. യോവന്‍ അര്‍പുതരാജിന്റെ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന ചെല്ലാദുരൈയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

തൂത്തുക്കുടി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ചെല്ലാദുരൈയുടെ മരുമകളെ യുവാവ് സ്ഥിരമായി പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 2020 നവംബറില്‍ യുവതിയെ കൊല്ലാന്‍ യോവന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ യോവന്‍ തുടര്‍ന്നും യുവതിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. യുവാവിന്റെ ശല്യം അസഹനീയമായതോടെയാണ് ചെല്ലാദൂരൈ യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.