20 സീറ്റില്‍ കൂടുതല്‍ തരില്ല; ഉമ്മന്‍ചാണ്ടിയോട് സ്റ്റാലിന്‍, നിലപാട് കടുപ്പിച്ച് ഡിഎംകെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 12:32 PM  |  

Last Updated: 25th February 2021 12:32 PM  |   A+A-   |  

stalin and ummanchandi

എംകെ സ്റ്റാലിന്‍,ഉമ്മന്‍ചാണ്ടി/ഫയല്‍


ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് 20 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. കഴിഞ്ഞ തവണ മത്സരിച്ച നാല്‍പ്പത് സീറ്റില്‍ക്കൂടതല്‍ വേണമെന്ന കോണ്‍ഗ്രസ് ആവശ്യം ഡിഎംകെ തള്ളി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിഎംകെയുമായി ചര്‍ച്ച നടത്തുന്നത്. 

തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി നാരായണസാമി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പുതുച്ചേരിയില്‍ ഭരണം നഷ്ടമായത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഡിഎംകെ കോണ്‍ഗ്രസ് നേതാക്കളോട് ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. 

പുതുച്ചേരിയില്‍ സഖ്യമായി മത്സരിക്കാനില്ലെന്ന് ഡിഎംകെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഖ്യ സാധ്യത കോണ്‍ഗ്രസ് തള്ളിയിട്ടില്ല.