ചായ ഉണ്ടാക്കിയില്ല എന്നതിന്റെ പേരില്‍ ഭാര്യയെ തല്ലാനാവില്ല: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 12:05 PM  |  

Last Updated: 25th February 2021 12:05 PM  |   A+A-   |  

court

ഫയല്‍ ചിത്രം

 

മുംബൈ: ചായ ഉണ്ടാക്കി നല്‍കിയില്ല എന്നത് ഭാര്യയെ തല്ലുന്നതിനുള്ള പ്രകോപനമായി അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ഒരാളുടെ ജംഗമ സ്വത്തോ സ്വകാര്യ വസ്തുവോ അല്ലെന്ന്, നരഹത്യാ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഭര്‍ത്താവിന്റെ ശിക്ഷ ശരിവച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

വിവാഹം സമത്വത്തില്‍ അധിഷ്ഠിതമായ പങ്കാളിത്തമാണെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേര വിധിന്യായത്തില്‍ പറഞ്ഞു. ഭാര്യ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ആണെന്ന പുരുഷാധിപത്യ ബോധമാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. പലരും കരുതുന്നത് ഭാര്യ തന്റെ സ്വത്ത് ആണെന്നാണ്.- കോടതി പറഞ്ഞു.

2013ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ചായ ഉണ്ടാക്കാതെ പുറത്തുപോയ ഭാര്യയെ സന്തോഷ് അകതര്‍ എന്നയാള്‍ ചുറ്റിക കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഇയള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ചായയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യ പ്രകോപിപ്പിച്ചതുകൊണ്ടാണ് അക്തര്‍ അടിച്ചത് എന്നായിരുന്നു പ്രതിഭാഗം വാദം. ഇതു നിലനില്‍ക്കില്ലെന്നും മകളുടെ മൊഴിയടക്കമുള്ള തെളിവുകള്‍ അക്തറിനെതിരെ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.