സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ആക്കി; ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 03:03 PM  |  

Last Updated: 25th February 2021 03:03 PM  |   A+A-   |  

employee

പ്രതീകാത്മക ചിത്രം

 

ചെന്നൈ: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കി ഉയര്‍ത്തി തമിഴ്‌നാട് സര്‍ക്കാര്‍. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പ്രായമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്. 

110ാം ചട്ടപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 2021 മെയ് 31 ന് വിരമിക്കുന്നവര്‍ക്കും ഈ വര്‍ധന ബാധകമാകും എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം, സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 59ല്‍ നിന്ന് 58 വയസ്സാക്കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.