വേവിക്കണ്ട, ചൂടുവെള്ളത്തിലിട്ടാൽ ചോറു റെഡി; 'മാജിക് അരി' വിളവെടുത്ത് കർഷകൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2021 08:38 AM  |  

Last Updated: 26th February 2021 09:14 AM  |   A+A-   |  

boka_soul

ഫയല്‍ ചിത്രം

 

ഹൈദരാബാദ്: ചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടുവെച്ചാൽ ചോറ് റെഡി. വേവിക്കാതെതന്നെ ചോറ് തയ്യാറാക്കാൻ കഴിയുന്ന 'മാജിക് അരി' വിളയിച്ചെടുത്തിരിക്കുകയാണ് തെലങ്കാനയിലെ ഒരു കർഷകൻ. കരിംന​ഗറുകാരനായ ​ഗർല ശ്രീകാന്ത് എന്ന യുവ കർഷകനാണ് ബോക സൗൽ എന്ന ഇനം നെല്ല് കൃഷിചെയ്തു വിളവെടുപ്പ് നടത്തിയത്. അസമിൽ ഇതിനകംതന്നെ കൃഷിചെയ്തു വിജയിച്ചതാണ് ബോക സൗൽ ഇനം നെല്ല്. 

അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബോക സൗൽ കൃഷിചെയ്കു വരുന്നത്. രാസവളങ്ങൾ ഉപയോ​ഗിച്ചാൽ വളരില്ലാത്തതിനാൽ ജൈവ വളങ്ങൾ ഉപയോ​ഗിച്ചാണ് ഈ നെല്ല് കൃഷി ചെയ്യേണ്ടത്. 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രേട്ടീനും അടങ്ങിയിട്ടുള്ളതാണ് അരി. 

ജൂണിൽ നെല്ല് വിതച്ച് ഡിസംബർ മാസത്തിലാണ്  അരിയുടെ വിളവെടുപ്പ് നടത്തുന്നത്. ഗ്യാസിന്റെ വില ദിനംപ്രതി വർദ്ധിച്ചുവരുന്നതിനിടയിൽ ഈ ബജറ്റ് ഫ്രണ്ട്ലി അരിക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ ബോക സൗൽ  ദഹനപ്രക്രിയയെ ഏതുതരത്തിൽ ബാധിക്കുമെന്നറിയാൽ ഗവേഷണങ്ങൾ തുടങ്ങിയതായി കൃഷി വകുപ്പ് അറിയിച്ചു.