തുടർച്ചയായ രണ്ടാം ദിവസവും 16,000ലധികം കോവിഡ് കേസുകൾ, വൈറസ് ബാധ രൂക്ഷമാകുന്നു; ചികിത്സയിലുള്ളവർ വീണ്ടും ഒന്നര ലക്ഷം കടന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2021 09:55 AM |
Last Updated: 26th February 2021 09:55 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: ഇടവേളയ്ക്ക് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാം ദിവസവും 16000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 16,577 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,10,63,491 പേരായി.
24 മണിക്കൂറിനിടെ 120 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. മരണസംഖ്യ 1,56,825 ആയി ഉയർന്നു. ഇന്നലെ മാത്രം 12,179 പേർ രോഗമുക്തി നേടിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,07,50,680 ഉയർന്നു. നിലവിൽ 1,55,986 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,34,72,643 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.