ബാലന്‍സ് തെറ്റി മുഖ്യമന്ത്രി സ്‌കൂട്ടറില്‍ നിന്നും താഴേക്ക് ; താങ്ങിപ്പിടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ( വീഡിയോ)

സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ് മമത സ്‌കൂട്ടര്‍ സവാരി പൂര്‍ത്തിയാക്കിയത്
മമത ബാനര്‍ജി സ്‌കൂട്ടര്‍ ഓടിക്കുന്നു / എഎന്‍ഐ
മമത ബാനര്‍ജി സ്‌കൂട്ടര്‍ ഓടിക്കുന്നു / എഎന്‍ഐ

കൊല്‍ക്കത്ത : ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇലക്ട്രിക് സ്‌കൂട്ടറില്‍ സവാരി നടത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്‌കൂട്ടര്‍ ഓടിച്ച് പരിചയമില്ലാത്ത മുഖ്യമന്ത്രിയുടെ സ്‌കൂട്ടര്‍ യാത്ര കാണാന്‍ യാത്രക്കാരും കൂടി. 

ഇതിനിടെ ബാലന്‍സ് തെറ്റി മുഖ്യമന്ത്രി മറിഞ്ഞു വീഴാന്‍ തുടങ്ങി. ഉടനെ സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങിപ്പിടിച്ചതിനാല്‍ മുഖ്യമന്ത്രി വീണില്ല. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ് മമത സ്‌കൂട്ടര്‍ സവാരി പൂര്‍ത്തിയാക്കിയത്. 

സ്‌കൂട്ടറിന്റെ ബാലന്‍സ് തെറ്റാതിരിക്കാന്‍ ഏറെ നേരം സുരക്ഷാ ഉദ്യോഗസ്ഥന്‍ ഹാന്‍ഡിലില്‍ പിടിച്ചിരുന്നു. പിന്നീട് ബാലന്‍സ് വീണ്ടെടുത്ത് മമത കുറച്ചുദൂരം വാഹനം ഓടിച്ചു. സുരക്ഷ പരിഗണിച്ച് സ്‌കൂട്ടര്‍ സവാരി ചെയ്യുന്ന പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവും പൊലീസ് നടത്തിയിരുന്നു. 

ഇന്നലെ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി മന്ത്രി ഫിര്‍ഹാദ് ഹക്കീം ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നു. ഹെല്‍മറ്റ് ധരിച്ച്, ഇന്ധവല വര്‍ധനയ്‌ക്കെതിരെ പ്ലക്കാര്‍ഡും കഴുത്തില്‍ തൂക്കിയിട്ടായിരുന്നു മമതയുടെ യാത്ര. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com