അടിവസ്ത്രം അടിച്ചുമാറ്റി ധരിച്ചു; കൂട്ടുകാരനെ യുവാവ് കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2021 05:08 PM  |  

Last Updated: 26th February 2021 05:08 PM  |   A+A-   |  

under_wear

പ്രതീകാത്മക ചിത്രം

 


കാന്‍പൂര്‍: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ഫാക്ടറി തൊഴിലാളിയായ വിവേക് ആണ് കൊല്ലപ്പെട്ടത്. 

ഇയാളുടെ സഹപ്രവര്‍ത്തകനായ അജയ് ആണ് കൊലപാതകം നടത്തിയത്. ഒരേ കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ഒരുമുറിയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവേക് കൂട്ടുകാരനായ അജയിന്റെ അടിവസ്ത്രം കട്ടെടുത്ത് ധരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് പച്ചക്കറി അരിയുന്ന കത്തിയെടുത്ത് അജയ് വിവേകിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്നും മുങ്ങി. കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ ഉടന്‍ തന്നെ വിവേകിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.