ഭാര്യയെയും ബന്ധുവിനെയും ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രമുഖ സംഗീത സംവിധായകന് ജീവപര്യന്തം ശിക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2021 04:31 PM  |  

Last Updated: 26th February 2021 04:31 PM  |   A+A-   |  

BM_CHANDRASEKHAR

സംഗീത സംവിധായകന്‍ ബിഎം ചന്ദ്രശേഖര്‍

 

ബംഗളൂരു: ഭാര്യയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ സംഗീത സംവിധായകന് ജീവപര്യന്തം തടവ്.  സംഗീത സംവിധായകനും വീണവാദകനുമായ ബിഎം ചന്ദ്രശേഖറിനെയാണ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 25,000 രൂപ പിഴയും ചുമത്തി.

2013 ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് നാല്‍പ്പതുകാരിയായ ഭാര്യ പ്രീതിയെയും ബന്ധു വേദയെയുമാണ് കൊലപ്പെടുത്തിയത്. ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചായിരുന്നു കൃത്യം നടത്തിയത്. 

കേസില്‍ കോടതി നാല്‍പ്പത് സാക്ഷികളെ വിസ്തരിച്ചു. കൃത്യത്തിന് മുന്‍പ് പ്രതി മദ്യം വാങ്ങിയ ലിക്വര്‍ ഷോപ്പ് കാഷ്യര്‍ കോടതിയില്‍ മൊഴി നല്‍കി. വിചാരണയില്‍ ജഡ്ജി ഗുരുരാജ സോമകല്ലാവര്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. സ്ത്രീധനത്തെ ചൊല്ലിയും ചന്ദ്രശേഖറും പ്രീതിയും നിത്യവും വഴക്കായിരുന്നുവെന്ന് അയല്‍വാസികളും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.