രാജ്യത്തെ ജിഡിപിയിൽ ഉണർവ്; ഒക്ടോബർ- ഡിസംബർ പാദത്തിൽ 0.4 ശതമാനത്തിന്റെ വളർച്ച

രാജ്യത്തെ ജിഡിപിയിൽ ഉണർവ്; ഒക്ടോബർ- ഡിസംബർ പാദത്തിൽ 0.4 ശതമാനത്തിന്റെ വളർച്ച
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വളർച്ച. ഒക്ടോബർ- ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കുകൾ പുറത്തുവിട്ടത്. 

2020- 21 സാമ്പത്തിക വർഷത്തിലെ രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 2020 - 21 ലെ ആദ്യ പാദത്തിൽ 24.4 ശതമാനവും ജൂലായ് - സെപ്റ്റംബർ പാദത്തിൽ 7.7 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 

കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ രാജ്യ വ്യാപക ലോക്ക്ഡൗണിനെ തുടർന്നാണ് നാൽപ്പതിലേറെ വർഷങ്ങൾക്കിടെ സമ്പദ്‌ വ്യവസ്ഥയിൽ ആദ്യമായി കഴിഞ്ഞ ജൂണിൽ ഇടിവ് രേഖപ്പെടുത്തിയത്. നിയന്ത്രണങ്ങൾ നീക്കിയതോടെ പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. ജൂലൈ മുതൽ സമ്പദ് ‌വ്യവസ്ഥ കരകയറിത്തുടങ്ങിയെന്നാണ് സാമ്പത്തിക സർവെ വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com