പെരുമാറ്റച്ചട്ടം വരുംമുന്‍പ് വമ്പന്‍ പ്രഖ്യാപനങ്ങള്‍; തമിഴ്‌നാട്ടില്‍ കാര്‍ഷിക കടം എഴുതിത്തള്ളി, കൃഷിക്ക് 24 മണിക്കൂറും ത്രീഫേസ് വൈദ്യുതി 

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വന്‍ പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വന്‍ പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് നല്‍കുന്ന സ്വര്‍ണവായ്പ എഴുതിത്തള്ളിയതാണ് ഇതില്‍ പ്രധാനം. ഏപ്രില്‍ ഒന്നുമുതല്‍ കൃഷിക്ക് 24 മണിക്കൂറും ത്രീ ഫേസ് വൈദ്യുതി നല്‍കുമെന്ന് തമിഴനാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഹകരണബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത വായ്പ എഴുതിത്തള്ളാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്. ആറു പവന്‍ സ്വര്‍ണം പണയം വെച്ച് കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് വരെ ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കാര്‍ഷിക മേഖല മുക്തി പ്രാപിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി പ്രഖ്യപനം നടത്തിയത്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് കുറഞ്ഞ പലിശയ്ക്കാണ് സംസ്ഥാന സഹകരണ ബാങ്ക് സ്വര്‍ണ വായ്പ നല്‍കുന്നത്. ആറു ശതമാനമാണ് പലിശ. ഇതില്‍ ആറു പവന്‍ സ്വര്‍ണം വരെ പണയം വെച്ചുള്ള വായ്പകള്‍ എഴുതിത്തള്ളാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com