അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് മകന്റെ കൂട്ടുകാരന്‍; എതിര്‍ത്തപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു; 42 കാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2021 08:32 PM  |  

Last Updated: 26th February 2021 08:32 PM  |   A+A-   |  

5evuq9is_dead-body-generic_625x300_28_August_18

പ്രതീകാത്മക ചിത്രം

 

റാഞ്ചി: പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂരമായി മര്‍ദ്ദനമേറ്റ നാല്‍പ്പത്തിരണ്ടുകാരി മരിച്ചു. 20കാരനായ പ്രതി ചിന്താമണി പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ മകന്റെ സുഹൃത്താണ് അറസ്റ്റിലായ യുവാവ്. ചത്തീസ്ഗഢിലെ മഹാസമുണ്ട് ജില്ലയിലാണ് സംഭവം. 

ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയുടെ മകന്‍ സുഹൃത്തിനോട് വയലില്‍ വിളവെടുപ്പുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വരാനായി ആവശ്യപ്പെട്ടു. സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ മകന്‍ സ്ഥലത്തില്ലെന്ന് സ്ത്രീ പറയുകയും ചെയ്തു. രാത്രിയായതിനാല്‍ യുവാവ് ഒറ്റയ്ക്ക് പോകേണ്ടതില്ലെന്ന് കരുതി സ്ത്രീ ഇയാള്‍ക്കൊപ്പം പോയിരുന്നതായി പൊലീസ് പറഞ്ഞു.

കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ പട്ടേല്‍ യുവതിയെ ലൈംഗികമായി അതിക്രമിക്കാന്‍ തുടങ്ങി. ഇത് എതിര്‍ത്തതോടെ ഇയാള്‍ സമീപത്തിരുന്ന കല്ലെടുത്ത് യുവതിയുടെ തലയ്ക്കിയടിച്ചു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും പ്രതി സംഭവസ്ഥലത്തുനിന്നും മുങ്ങി. സ്ത്രീയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.