എൻഡിഎ സഖ്യം ഉപേക്ഷിച്ചു; ശരത് കുമാർ കമൽ ഹാസനുമായി സഹകരിക്കും; ശ്രദ്ധേയ നീക്കം
By സമകാലിക മലയാളം ഡെസ്ക് | Published: 27th February 2021 12:07 PM |
Last Updated: 27th February 2021 12:07 PM | A+A A- |

കമൽ ഹാസനും ശരത് കുമാറും/ ട്വിറ്റർ
ചെന്നൈ: നിയസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കാനിരിക്കെ തമിഴ് രാഷ്ട്രീയത്തിൽ ശ്രദ്ധേയ നീക്കവുമായി നടൻ ശരത് കുമാർ. അദ്ദേഹത്തിന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷി കമൽഹാസന്റെ മക്കൾ നീതിമയ്യവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. എൻഡിഎ സഖ്യം ഉപേക്ഷിച്ചാണ് ശരത് കുമാർ കൽ ഹാസനുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിൽ സമത്വ പാർട്ടി എഐഎഡിഎംകെയുമായി സഖ്യത്തിലാണ്. ഈ കൂട്ടുകെട്ടും അവസാനിപ്പിക്കുകയാണെന്ന് ശരത് കുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.
സഖ്യം സംബന്ധിച്ച് തീരുമാനമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ശരത് കുമാറും കൽ ഹാസനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അൽവാർപേട്ടിലുള്ള മക്കൾ നീതിമയ്യം ഓഫീസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.