'വന്ന വഴി മറന്നില്ല; ജനങ്ങള്‍ മോദിയില്‍ നിന്ന് പഠിക്കണം'; പ്രകീര്‍ത്തിച്ച് ഗുലാം നബി ആസാദ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2021 05:22 PM  |  

Last Updated: 28th February 2021 05:23 PM  |   A+A-   |  

gulam_nabi_azad

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്/എഎന്‍ഐ

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.  പ്രധാനമന്ത്രിയായ ശേഷവും വന്ന വഴി മറക്കാത്തയാളാണ്. മോദി സ്വയം വിശേഷിപ്പിക്കുന്നത് ചായക്കാരന്‍ എന്നാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഗുലാംനബി ആസാദിന്റെ രാജ്യസഭാംഗ കാലാവധി അവസാനിച്ച ദിവസം അദ്ദേഹത്തെ പുകഴ്ത്തി മോദി സംസാരിച്ചിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഇതിനുപിന്നാലെയാണ് ഗുലാംനബി ആസാദും മോദിയെ പുകഴ്ത്തിയത്

'ജനങ്ങള്‍ മോദിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായതിന് ശേഷവും അദ്ദേഹം വന്ന വഴി മറന്നില്ല. രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ട്. പക്ഷെ അദ്ദേഹത്തിന് വലിയ എളിമയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ'- ആസാദ് പറഞ്ഞു. ഗുലാം നബി ആസാദ് ജമ്മു കാശ്മീരിന്റേയും മോദി ഗുജറാത്തിന്റെയും മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കാശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അനുസ്മരിച്ചാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ വികാരാധീനനായത്.