അഭിമാന നിമിഷം; പിഎസ്എല്‍വി 51 വിക്ഷേപിച്ചു; 19 ഉപഗ്രഹങ്ങളുമായി കുതിപ്പ് (വീഡിയോ)

ഐഎസ്ആര്‍ഒയുടെ ആദ്യസമ്പൂര്‍ണ്ണ വിക്ഷേപണദൗത്യമാണിത്. 
ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രമായ ഇസ്‌റോയുടെ പിഎസ്എല്‍വി 51 വിക്ഷേപണം
ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രമായ ഇസ്‌റോയുടെ പിഎസ്എല്‍വി 51 വിക്ഷേപണം

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രമായ ഇസ്‌റോയുടെ പിഎസ്എല്‍വി 51 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറയില്‍ നിന്ന് ഞായറാഴ്ച രാവില 10.24 നായിരുന്നു വിക്ഷേപണം. ഇസ്‌റോയുടെ ആദ്യസമ്പൂര്‍ണ്ണ വിക്ഷേപണദൗത്യമാണിത്. 

പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വിസി 51) റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലില്‍ നിന്നുള്ള ആമസോണിയ 1 ആണ്. ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ് എന്നിവയാണ് വിക്ഷേപണത്തിലെ ശ്രദ്ധേയമായ ചില വശങ്ങള്‍. മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയാണ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്് ഇതെല്ലാം സതീഷ് ധവാന്‍ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോ–പവര്‍ വൈഡ്ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക.

<

p>
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com