രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ; 86.37 ശതമാനം പേർക്ക് രോ​ഗബാധ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2021 08:50 PM  |  

Last Updated: 28th February 2021 08:50 PM  |   A+A-   |  

Six states, including Kerala

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചത്. 

രാജ്യത്ത് പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരിൽ 86.37 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിലാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വിവിധ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ബുധനാഴ്ച തന്നെ കേന്ദ്ര സർക്കാർ ഉന്നതതല സംഘത്തെ അയച്ചിരുന്നു. 

കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയച്ചിട്ടുള്ളത്. പരിശോധനകൾ കൂട്ടാനും അതിതീവ്ര വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.