വിർച്വൽ ഹിയറിംഗിന്റെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പങ്കുവയ്ക്കില്ല: സുപ്രീം കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 28th February 2021 10:54 AM |
Last Updated: 28th February 2021 10:54 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: കോടതി വാദം കേൾക്കുന്നതിനായി വീഡിയോ കോൺഫറൻസ് ലിങ്കുകൾ പങ്കുവയ്ക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കില്ലെന്ന് സുപ്രീം കോടതി. വാട്ട്‌സ്ആപ്പിനുപകരം രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികളിലും ബന്ധപ്പെട്ട അഭിഭാഷകരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലും മാത്രമായിരിക്കും വിർച്വൽ ഹിയറിംഗുകൾക്കായുള്ള ലിങ്കുകൾ ഷെയർ ചെയ്യുക.
പുതിയ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളുടെ (ഇടനിലക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വെർച്ച്വൽ കോർട്ട് ലിങ്കുകൾ പങ്കുവെക്കുന്നതിനായി വാട്ട്‌സ്ആപ്പിൽ ഗ്രൂപ്പുകൾ സൃഷ്‌ടിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾത്തുമുള്ള നിയന്ത്രണങ്ങൾ സർക്കാർ വ്യാഴാഴ്ചയാണ് പുറപ്പെടുവിച്ചത്.