തണുത്ത് മരവിച്ച് തലസ്ഥാനം; തുടര്‍ച്ചയായ നാലാംദിവസവും ശീതതരംഗം; 15 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പ് ( വീഡിയോ)

15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്
എഎൻഐ ചിത്രം
എഎൻഐ ചിത്രം

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊടും തണുപ്പ് തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. പുതുവല്‍സ ദിനത്തില്‍ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. 

15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 

അതിശൈത്യത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കനത്തു. രാവിലെ വഴി കാമാന്‍ പോലുമാകാത്ത തരത്തില്‍ മഞ്ഞ് നിറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വാഹനഗതാഗതം അടക്കം സ്തംഭിച്ചു. 

എന്നാല്‍ അടുത്ത ദിവസം മുതല്‍ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. 2006 ജനുവരി എട്ടിന് 0.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com