പ്ലൂട്ടോ എക്‌സ്‌ചേഞ്ച് തട്ടിപ്പ്: 45 പേരെ പറ്റിച്ച് നേടിയത് രണ്ടര കോടിയോളം രൂപ, ക്രിപ്‌റ്റോകറന്‍സി റാക്കറ്റ് തലവന്‍ പിടിയില്‍ 

60വയസുള്ള ഉമേഷ് വര്‍മ്മ എന്നയാളാണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നിരവധി ആളുകളില്‍ നിന്നായി രണ്ടര കോടിയോളം രൂപ തട്ടിയ സംഘത്തിന്റെ തലവന്‍ പിടിയില്‍. 60വയസുള്ള ഉമേഷ് വര്‍മ്മ എന്നയാളാണ് അറസ്റ്റിലായത്. 2018ല്‍ ദുബായിലേക്ക് കടന്ന ഇയാള്‍ വിമാനമാര്‍ഗ്ഗം തിരിച്ചെത്തിയപ്പോള്‍ ഡല്‍ഹി പൊലീസാണ് പിടികൂടിയത്. ഇന്ത്യയിലെ തട്ടിപ്പുകള്‍ക്ക് ശേഷം നാടുവിട്ട് ദുബായിയില്‍ പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപടുക്കുകയായിരുന്നു ഇയാള്‍. 

കഴിഞ്ഞ സെപ്തംബറിലാണ് ഉമേഷിനെതിരെ കേസ് ഫയല്‍ ചെയ്തത്. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട കേസില്‍ ഇയാളും മകന്‍ ഭാരത് വര്‍മ്മയും ചേര്‍ന്ന് നിരവധി ആളുകളെ തട്ടിപ്പിന് ഇരകളാക്കിയെന്നാണ് പൊലീസ് പറയുന്നത്. പ്ലൂട്ടോ എക്‌സ്‌ചേഞ്ച് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന ഇവര്‍ നൂറോളം നിക്ഷേപകരില്‍ നിന്ന് പ്രതിമാസ റിട്ടേണ്‍ വാഗ്ദാനം ചെയ്ത് പണം നേടുകയായിരുന്നു. 

തിരിച്ചുകിട്ടുമെന്ന് പറഞ്ഞ പണം മുടങ്ങിയപ്പോള്‍ പോസ്റ്റ് ഡേറ്റഡ് ചെക്ക് ആണ് ഉമേഷ് നല്‍കിയിരുന്നത്. പിന്നീട് പലതവണ മേല്‍വിലാസം മാറ്റി നടന്ന ഇയാള്‍ ഒടുവില്‍ ദുബായിലേക്ക് പറക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com