'സൂര്യന്‍ ഉയിര്‍ത്തെഴുന്നേറ്റു' ; പുതുവര്‍ഷത്തെ വരവേറ്റ് പ്രധാനമന്ത്രിയുടെ കവിത ( വീഡിയോ)

'പുതു വര്‍ഷം നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൈവരിക്കട്ടെ' 
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ

ന്യൂഡല്‍ഹി : പുതുവര്‍ഷത്തെ സ്വന്തം കവിത കൊണ്ട് വരവേറ്റ് പ്രധാനമന്ത്രി. സൂര്യന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു തുടങ്ങുന്ന കവിത നരേന്ദ്രമോദിയുടെ ശബ്ദത്തില്‍ തന്നെയാണുള്ളത്. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും പ്രശ്‌നപരിഹാരങ്ങളുമെല്ലാം കവിതയില്‍ ഇടംപിടിച്ചിട്ടുണ്ട്. കവിതയുടെ വിഡിയോയിൽ നരേന്ദ്ര മോദി, സൈനികർ, ആരോഗ്യ പ്രവർത്തകർ, കര്‍ഷകർ തുടങ്ങിയവരുടെ ദൃശ്യങ്ങളാണുള്ളത്. 

പ്രധാനമന്ത്രി ഇന്ത്യാക്കാര്‍ക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്നു. പുതു വര്‍ഷം നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൈവരിക്കട്ടെ എന്നും, പ്രത്യാശയും ക്ഷേമവും ഉണ്ടാകട്ടെയെന്നും നരേന്ദ്രമോദി പുതുവല്‍സര ദിനാശംസകളില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com