ആര്‍ടിപിസിആര്‍ നിര്‍ബന്ധം, 14 ദിവസം ക്വാറന്റൈനും; യുകെയിൽ നിന്ന് തിരിച്ചെത്തുന്നവർക്കുള്ള നിർദേശങ്ങൾ

ജനുവരി 30 വരെ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കാനിരിക്കെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ജനുവരി 30 വരെ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

യാത്രയ്ക്ക് മുമ്പ് 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി കാണിക്കുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ഇത് ചെയ്യണമെന്നാണ് നിര്‍ദേശം. യാത്രക്കാരുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഉറപ്പാക്കേണ്ട ചുമതല വിമാനക്കമ്പനിക്കാണ്. യാത്രികരെ വിമാനത്തില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് രേഖകള്‍ പരിശോധിച്ച് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. 

നാട്ടിലെത്തിയാലുടന്‍ സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. 

ഡിസംബര്‍ അവസാന വാരത്തോടെയാണ് ഇന്ത്യ യുകെ വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. 

സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുണ്ടാകുകയെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com