'ബിജെപിയുടെ വാക്‌സിനെ എങ്ങനെ വിശ്വസിക്കും?; ഞാന്‍ സ്വീകരിക്കില്ല': വിചിത്ര വാദവുമായി അഖിലേഷ് യാദവ്

കോവിഡ് വാക്‌സിന്‍ വിതരണത്തിന് എതിരെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്
അഖിലേഷ് യാദവ്/ എഎന്‍ഐ
അഖിലേഷ് യാദവ്/ എഎന്‍ഐ


ലഖ്‌നൗ: കോവിഡ് വാക്‌സിന്‍ വിതരണത്തിന് എതിരെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ബിജെപി നല്‍കുന്ന വാക്‌സിനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് അഖിലേഷ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

' ഞാനിപ്പോള്‍ വാക്‌സിന്‍ എടുക്കുന്നില്ല. ഞാനെങ്ങനെ ബിജെപി വാക്‌സിനെ വിശ്വസിക്കും?ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം എല്ലാവര്‍ക്കും സൗജന്യം വാക്‌സിന്‍ നല്‍കും. ഞങ്ങള്‍ ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കുന്നതല്ല'-അഖിലേഷ് പറഞ്ഞു. 

വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷിന്റെ വിചിത്രമായ പ്രതികരണം വന്നിരിക്കുന്നത്. ബുധനാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് സൂചന. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മൂന്നുകോടി പേര്‍ക്ക് ആദ്യഘട്ടത്തില്‍ സൗജന്യ വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com