400 വർഷം പഴക്കമുള്ള രാമവി​ഗ്രഹത്തിന്റെ തല തകർത്ത് കുളത്തിലെറിഞ്ഞു, സംഘർഷം 

ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷേത്രം സന്ദർശിക്കാനെത്തി
ക്ഷേത്ര കുളത്തിൽ കണ്ടെത്തിയ വി​ഗ്രഹത്തിന്റെ തലയുമായി പൂജാരി/ വിഡിയോ സ്ക്രീൻഷോട്ട്
ക്ഷേത്ര കുളത്തിൽ കണ്ടെത്തിയ വി​ഗ്രഹത്തിന്റെ തലയുമായി പൂജാരി/ വിഡിയോ സ്ക്രീൻഷോട്ട്

ഹൈദരാബാദ്: വിശാഖപട്ടണത്തെ രാമതീർത്ഥം ക്ഷേത്രത്തിലെ 400 വർഷം പഴക്കമുള്ള രാമ വിഗ്രഹം നശിപ്പിച്ചു. ചൊവ്വാഴ്ച അജ്ഞാതരായ ചില ആളുകളാണ് വി​ഗ്രഹം തകർത്തത്. ആക്രമികൾ വി​ഗ്രഹത്തിന്റെ തല തകർത്ത് ക്ഷേത്രത്തിനടുത്തുള്ള ഒരു കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് പ്രദേശത്ത് സംഘർഷത്തിനും കാരണമായി. ‍

ഹിന്ദു ക്ഷേത്രങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ലെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആണ് ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

സംഭവം നേരിട്ടു വിലയിരുത്താൻ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷേത്ര സന്ദർശിക്കാനെത്തി. മുൻ വിജിനഗരം എം‌എൽഎ‌ പി അശോക് ഗജപതി രാജും അദ്ദേഹത്തോടൊപ്പമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com