എടിഎം കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടു, തീവെച്ചു; രക്ഷപ്പെടുന്നതിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായി, പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യ 

ആന്ധ്രാപ്രദേശില്‍ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന് ഉടന്‍ തന്നെ അറസ്റ്റിലാവുമെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിജയവാഡ: ആന്ധ്രാപ്രദേശില്‍ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന് ഉടന്‍ തന്നെ അറസ്റ്റിലാവുമെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി. കവര്‍ച്ചാ ശ്രമത്തിനിടെ, അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ അവിടെ കളഞ്ഞുപോയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ താന്‍ വലയിലാകുമെന്ന ഭയമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

അനന്ത്പൂര്‍ ജില്ലയിലാണ് സംഭവം. മനോജ്കുമാറാണ് ജീവനൊടുക്കിയത്. എടിഎം മെഷീനില്‍ നിന്ന് പണം കവരാന്‍ മനോജ്കുമാര്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. നിരവധി തവണ പണം കവരാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്രകോപിതനായ യുവാവ് എടിഎമ്മിന് തീവെച്ച് കടന്ന് കളഞ്ഞതായി പൊലീസ് പറയുന്നു.

എന്നാല്‍ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ, മൊബൈല്‍ ഫോണ്‍ അവിടെ കളഞ്ഞുപോയി.ഇതോടെ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ താന്‍ അറസ്റ്റിലാവുമെന്ന ഭയമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com