കൊടും തണുപ്പിനൊപ്പം വെല്ലുവിളിയായി മഴയും; ടെന്റുകളില്‍ വെള്ളം കയറി, എന്നാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ഡല്‍ഹിയിലൈ കടുത്ത തണുപ്പിനെ അതിജീവിച്ച് സമരം തുടരുന്ന കര്‍ഷകര്‍ക്ക് വെല്ലുവിളിയായി മഴ
ടെന്റുകളില്‍ നിന്ന് വെള്ളം കോരി കളയുന്ന കര്‍ഷകന്‍/ എഎന്‍ഐ
ടെന്റുകളില്‍ നിന്ന് വെള്ളം കോരി കളയുന്ന കര്‍ഷകന്‍/ എഎന്‍ഐ

ന്യൂഡല്‍ഹി: ഡല്‍ഹിയിലൈ കടുത്ത തണുപ്പിനെ അതിജീവിച്ച് സമരം തുടരുന്ന കര്‍ഷകര്‍ക്ക് വെല്ലുവിളിയായി മഴ. ശനിയാഴ്ച അര്‍ധരാത്രിയില്‍ ആരംഭിച്ച കനത്ത മഴയില്‍ കര്‍ഷകരുടെ ടെന്റുകളില്‍ വെള്ളം കയറി. 

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. രാവിലെ മുതല്‍ ടെന്റുകളില്‍ കയറിയ വെള്ളം ഒഴുക്കി വിടാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. 

മഴയ്ക്ക് ശേഷം തണുപ്പ് വര്‍ദ്ധിച്ചെന്നും എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും കര്‍ഷകര്‍ പറയുന്നു. 

കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കനത്ത മഴയാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പെയ്തത്. 25 മില്ലി മീറ്റര്‍ മഴയാണ് സഫ്ദര്‍ജംഗ് നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയത്. ജനുവരി ആറുവരെ ഡല്‍ഹിയില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com