'വാക്‌സിന്‍ വിതരണം പോലും രാഷ്ട്രീയവത്കരിക്കുന്നത് അപമാനകരം'- മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി

'വാക്‌സിന്‍ വിതരണം പോലും രാഷ്ട്രീയവത്കരിക്കുന്നത് അപമാനകരം'- മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ / ഫയല്‍ ചിത്രം
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. വിഷയം രാഷ്ട്രീയവത്കരിക്കുന്ന നിലപാടുകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ എംപി, ജയറാം രമേശ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെടുത്ത നിലപാടുകളെയാണ് മന്ത്രി വിമര്‍ശിച്ചത്. 

'ഇത്തരമൊരു നിര്‍ണായക വിഷയം രാഷ്ട്രീയവത്കരിക്കുന്നത് തീര്‍ത്തും അപമാനകരമാണ്. കോവിഡ് 19 വാക്‌സിനുകളുടെ അംഗീകാരത്തിനായി ശാസ്ത്ര പിന്തുണയുള്ള പ്രോട്ടോക്കോളുകളുകളാണ് പിന്തുടരുന്നത്. അത്തരം നീക്കങ്ങളെ അപമാനിക്കാന്‍ ശ്രമിക്കരുത്'- ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തു.

മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകും മുന്‍പെ അനുമതി നല്‍കിയത് അപകടകരമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വിമര്‍ശനം. നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യ മന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു. 

അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള വാക്‌സിന്‍ വിതരണം അപകടകരമാകുമെന്നായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. ബിജെപി വാക്‌സിന്‍ താന്‍ സ്വീകരിക്കില്ല എന്നായിരുന്നു അഖിലേഷ് നിലപാടെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com