അമിത് ഷാ വീണ്ടും ചെന്നൈയിലേക്ക്; രജനീകാന്തിനെ കണ്ടേക്കും
By സമകാലികമലയാളം ഡെസ്‌ക് | Published: 04th January 2021 05:52 PM |
Last Updated: 04th January 2021 05:52 PM | A+A A- |

അമിത് ഷാ, രജനീകാന്ത്
ചെന്നൈ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും തമിഴ്‌നാട്ടിലേക്ക്. ജനുവരി 13ന് അമിത് ഷാ ചെന്നൈയില്‍ എത്തും. തുഗ്ലക് മാസിക സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് കേന്ദ്ര അഭ്യന്തരമന്ത്രി ചെന്നൈയില്‍ എത്തുന്നത്. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.
കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി നേതാക്കള്‍ രജനീകാന്തിന്റെ ഓഫീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറാനുള്ള രജനീകാന്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് അമിത് ഷാ രജനിയുമായി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള രജനിയുടെ നീക്കത്തെ തുടക്കം തൊട്ടേ ബിജെപി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയപ്രവേശനത്തിനുള്ള നീക്കം ഉപേക്ഷിച്ചതായി രജനി അറിയിച്ചിരുന്നു. പിന്നാലെ രജനിക്കെതിരെ ആരാധകര്‍ തന്നെ രംഗത്തു വന്നിരുന്നു.