വലിപ്പത്തില്‍ അല്ല കാര്യം!; മൂന്ന് സിംഹങ്ങളെ വിറപ്പിച്ച് കീരി (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 04:13 PM |
Last Updated: 04th January 2021 04:13 PM | A+A A- |
സിംഹത്തെ വിറപ്പിക്കുന്ന കീരി
സിംഹത്തെ കാട്ടിലെ രാജാവായാണ് വിശേഷിപ്പിക്കുന്നത്. ഏതൊരു ജീവിയും സിംഹത്തെ കണ്ടാല്‍ ഒന്നു വിറയ്ക്കും എന്നത് സ്ഥിരം പല്ലവിയാണ്. എന്നാല്‍ മൂന്ന് സിംഹങ്ങളെ വിറപ്പിക്കുന്ന കീരിയുടെ വ്യത്യസ്തമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ശരീര വലിപ്പത്തില്‍ ഒന്നുമല്ല കാര്യം. ധൈര്യമാണ് എല്ലാത്തിനും മുകളില്‍ എന്ന വാചകം സത്യമാണ് എന്ന് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ. മൂന്ന് സിംഹങ്ങളുടെ നടുവില്‍ നില്‍ക്കുന്ന കീരിയുടെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വറ്ററില്‍ പങ്കുവെച്ചത്.
മൂന്ന് സിംഹങ്ങളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്ന കീരിയുടെ ധൈര്യമാണ് ഇതിന്റെ ഉള്ളടക്കം. മുഖത്തോട് മുഖം നോക്കി ചീറി അടുക്കുന്ന കീരിയുടെ ദൃശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്.
Believe in yourself. You are braver than you think....
— Susanta Nanda IFS (@susantananda3) January 3, 2021
That’s precisely how this mongoose dented the pride of a pride of lions.
:In the clip pic.twitter.com/p7q9kVjbzR