കടുത്ത വയറുവേദന; ആശുപത്രിയില്‍ കാണിച്ചപ്പോള്‍ എട്ടുമാസം ഗര്‍ഭിണി; 17കാരി പ്രസവത്തിനിടെ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2021 05:06 PM |
Last Updated: 04th January 2021 05:06 PM | A+A A- |

പ്രതീകാത്മക ചിത്രം
ചെന്നൈ: കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തിനിടെ മരിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം.
പെണ്‍കുട്ടി മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം തേനി ജില്ലയിലെ നാഗലാപുരം ഗ്രാമത്തിലാണ് താമസിച്ചത്. രണ്ട് മാസം മുന്‍പ് വയറുവേദനയെ തുടര്‍ന്നാണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് പതിനേഴുകാരി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത്.
ഇതിന് പിന്നാലെ വീട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടുപേര്‍ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച വിവരം വീട്ടുകാരോട് പറഞ്ഞത്. ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. 17കാരി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന് പിന്നാലെ മരിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.